Advertisment

പെൺകുട്ടികളുടെ മുന്നിലും സ്ത്രീകള്‍ മാത്രമുളള വീടുകളിലെത്തി നഗ്നതാ പ്രദര്‍ശനം: യുവാവ് അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മുന്നിൽ ലൈംഗിക പ്രദർശനം നടത്തിയ യുവാവ് പോലീസിന്റെ പിടിയിലായി അയിരൂർ ചെമ്മരുതി മുട്ടപ്പലം വട്ടപ്ലാമൂട് കോളനിയിൽ ചരുവിള വീട്ടിൽ ഭാസ്കരൻ മകൻ മുണ്ടാസ് എന്നു വിളിയ്ക്കുന്ന അജയകുമാർ(39) നെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടികളെയും സ്ത്രീകളും നടന്നുപോകുന്ന വഴിയിലും സ്ത്രീകള്‍ മാത്രമുളള വീടുകളിലെത്തി സ്ഥിരമായി ലൈംഗിക പ്രദർശനം നടത്താറുള്ള ഇയാളെ പറ്റി നിരവധി പരാതികൾ ലഭിച്ചതിനാൽ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് ഇയാൾ പോലീസിന്റെ പിടിയിലാവുകയായിരുന്നു. ഇയാള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്നും പൊലീസ്.

Advertisment