Advertisment

തമിഴ്‌നാട്ടില്‍ വീണ്ടും പൊലീസ് ക്രൂരത! കൊവിഡ് നിയന്ത്രണങള്‍ ലംഘിച്ചെന്ന് ആരോപിച്ചുള്ള ക്രൂരമര്‍ദ്ദനത്തില്‍ യുവാവിന്റെ ജീവന്‍ പൊലിഞ്ഞു; വാനില്‍ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നും ആരോപണം

New Update

publive-image

Advertisment

ചെന്നൈ: തമിഴ്നാട്ടിൽ പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് (40) മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സേലം ചെക്ക്പോസ്റ്റിൽ വച്ച് പൊലീസ് ഒരു മണിക്കൂറോളം മുരുകേശനെ മർദിച്ചതായാണ് റിപ്പോർട്ടുകൾ.

റോഡിൽ വെച്ചുള്ള മർദ്ദനത്തിന് ശേഷം ഇയാളെ സമീപത്തുള്ള പൊലീസിന്റെ വാനിൽ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്. ഇദ്ദേഹത്തിന്‍റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധം ഉയരുകയാണ്.

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സേലത്ത് മദ്യക്കടകൾ തുറന്നിട്ടില്ലായിരുന്നു. ഇതിനെത്തുടർന്ന് സമീപ ജില്ലയായ കല്ലക്കുറിച്ചിയിൽ പോയി മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് മുരുകേശനെ പൊലീസ് തടഞ്ഞത്. തുടർന്ന് എസ്.എസ്.ഐ.യായ പെരിയസ്വാമിയുടെ നേതൃത്വത്തിൽ ലാത്തി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ ക്രൂരമർദനത്തിന് നേതൃത്വം നൽകിയ എസ്.എസ്.ഐ. പെരിയസ്വാമിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.  അതേസമയം, മുരുകേശൻ അസഭ്യം പറഞ്ഞതാണ് മർദനനത്തിന് കാരണമെന്ന് സംഘത്തിലുണ്ടായിരുന്ന പൊലീസുകാരൻ പറഞ്ഞു.

Advertisment