Advertisment

താന്‍ ഉപയോഗിക്കാന്‍ വാങ്ങിവച്ച മദ്യം എടുത്തുകഴിച്ചതിന് ജീവനക്കാരനെ കാറ്ററിംഗ് ഉടമ അടിച്ചുകൊന്നു; സംഭവം തൃപ്പൂണിത്തുറയില്‍

New Update

publive-image

കൊച്ചി: താന്‍ ഉപയോഗിക്കാന്‍ വാങ്ങിവച്ച മദ്യം അനുവാദമില്ലാതെ എടുത്തുകഴിച്ചതിന് ജീവനക്കാരനെ കാറ്ററിംഗ് ഉടമ അടിച്ചുകൊന്നു. തൃപ്പൂണിത്തുറ ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് തന്റെ ജീവനക്കാരനായ സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയത്.

മഹേഷ് വാങ്ങി വെച്ചിരുന്ന മദ്യം ജോലിക്കിടെ സന്തോഷ് എടുത്തു കഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. മദ്യലഹരിയില്‍ കിടന്നുറങ്ങിയ സന്തോഷിനെ മഹേഷ് വടി കൊണ്ട് അടിക്കുകയും ഒഴിഞ്ഞ മുറിയിലിട്ട് പൂട്ടുകയുമായിരുന്നു.

Advertisment