Advertisment

കവളപ്പാറയിലെ തെരച്ചിലിൽ ഒരു പുരുഷന്റെ മൃതദേഹവും മറ്റൊരു മൃതദേഹത്തിന്റെ ഭാഗവും കിട്ടി

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

മലപ്പുറം: കവളപ്പാറയിലെ തെരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ നടത്തിയ തെരച്ചിലിൽ മറ്റൊരു മൃതദേഹത്തിന്റെ ഒരുഭാഗം കിട്ടിയിരുന്നു.

publive-image

ഉരുൾപൊട്ടലിൽ ഒലിച്ചുപോയ വീടുകൾ നിന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തു നിന്നു തന്നെയാണ് മൃതദേഹവും മറ്റൊരു മൃതദേഹത്തിന്റെ ഭാഗവും കിട്ടിയത്. നേരത്തെ തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ തന്നെ കുറച്ചു കൂടി ആഴത്തിൽ കുഴിച്ച് മണ്ണ് നീക്കിയപ്പോഴായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

Advertisment