Advertisment

മലപ്പുറത്ത് വാനിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

New Update

publive-image

മലപ്പുറം: കാളികാവ് പുല്ലങ്കോട് ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് യുവാവ് മരിച്ചു. സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയൻ ഷാഫി (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.

സ്രാമ്പിക്കല്ലില്‍ നിന്നും കാളികാവിലേക്ക് പോകുന്ന വഴി വാനിന് തീപിടിക്കുകയായിരുന്നു. വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തീ ആളിപ്പടര്‍ന്ന ശേഷമാണ് പ്രദേശവാസികള്‍ അപകടം അറിയുന്നത്. വാഹനം വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ മൃതദേഹം പുറത്തെടുത്തത്. തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

Advertisment