Advertisment

അമിതവേഗതയിലെത്തിയ ബി.എം.ഡബ്ലു കാറിടിച്ച് ഡല്‍ഹിയില്‍ ഒരാള്‍ മരിച്ചു; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

New Update

ഡല്‍ഹി :  അമിതവേഗതയില്‍ എത്തിയ ബി.എം.ഡബ്ലു കാറിടിച്ച് 50 വയസുകാരന്‍ കൊല്ലപ്പെട്ടു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന ഡല്‍ഹി

സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ അഭിനവ് സഹ്‌നിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

Advertisment

publive-image

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റേയും സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റേയും അടിസ്ഥാനത്തിലാണ് കുറ്റാരോപിതനായ അഭിനവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യതലസ്ഥാനത്തെ മൗരിസ് നഗര്‍ പ്രദേശത്താണ് അപകടം ഉണ്ടായത്.റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശിവ്‌നാഥ് എന്ന 50-കാരന്‍ അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ തെറിച്ചു പോകുകയായിരുന്നു. ഇടിച്ച ശേഷം ബി.എം.ഡബ്ലു എസ്.യു.വി കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.

Advertisment