Advertisment

സിം​ഹ​ക്കൂ​ട്ടി​ല്‍ കയറിയ യു​വാ​വി​നെ മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ ര​ക്ഷ​പെ​ടു​ത്തി: വീഡിയോ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: മൃ​ഗ​ശാ​ല​യി​ല്‍ സിം​ഹ​ത്തെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യ യു​വാ​വി​നെ ജീ​വ​ന​ക്കാ​ര്‍ ര​ക്ഷ​പെ​ടു​ത്തി. ഡ​ല്‍​ഹി​യി​ലെ മൃ​ഗ​ശാ​ല​യി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ റെ​ഹാ​ന്‍ ഖാ​നെ​യാ​ണ്(28) സിം​ഹ​ക്കൂ​ട്ടി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​യാ​ള്‍ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Advertisment

publive-image

സു​ര​ക്ഷാ​വേ​ലി ചാ​ടി​ക്ക​ട​ന്ന് ഇ​യാ​ള്‍ സിം​ഹ​ക്കൂ​ട്ടി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു സിം​ഹ​ത്തി​ന​രി​കി​ല്‍ യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ഭ​യ​മോ പ​രി​ഭ്ര​മ​മോ കൂ​ടാ​തെ യു​വാ​വ് ഇ​രു​പ്പു​റ​പ്പി​ച്ചു. ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍ സിം​ഹ​ക്കൂ​ട്ടി​ല്‍ കൂ​ട്ടി​ല്‍ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും യു​വാ​വി​നെ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് സാ​ധി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, മൃ​ഗ​ശാ​ല​യി​ലെ സു​ര​ക്ഷ​യി​ല്‍ അ​ശ​ങ്ക​യ​റി​യി​ച്ച്‌ മൃ​ഗ​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ക​രും രം​ഗ​ത്തെ​ത്തി. സു​ര​ക്ഷാ​വേ​ലി​ക്ക് ഉ​യ​രം കു​റ​വാ​ണെ​ന്ന പ​രാ​തി​യാ​ണ് ഉ​യ​രു​ന്ന​ത്. എ​ന്നാ​ല്‍ മൃ​ഗ​ശാ​ലാ അ​ധി​കൃ​ത​ര്‍ ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Advertisment