Advertisment

തീ പിടിച്ച കെട്ടിടത്തിന്‍റെ 23-)൦ നിലയില്‍ നിന്നു യുവാവ് അതിസാഹസികമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു

author-image
മൂവി ഡസ്ക്
New Update

തീ പിടിച്ച കെട്ടിടത്തിന്‍റെ 23-)൦ നിലയില്‍ നിന്നു യുവാവ് അതിസാഹസികമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ചൈനയിലെ ചോങ്കിംഗ് സിറ്റിയിലെ ഇരുപത്തിമൂന്ന് നിലയുള്ള റസിഡന്‍ഷല്‍ അപ്പാര്‍ട്ട്മെന്‍റിനാണ് തീപിടിച്ചത്. ഡിസംബര്‍ പതിമൂന്നിനായിരുന്നു സംഭവമെന്നാണു സൂചന.

Advertisment

അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനാണ് ബാല്‍ക്കണിയിലെ കമ്പിയില്‍ തൂങ്ങി തൊട്ടു താഴത്തെ അപ്പാര്‍ട്ട്‌മെന്റിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്. തൂങ്ങിക്കിടന്ന് താഴത്തെ അപ്പാര്‍ട്ട്‌മെന്റിന്റെ ചില്ല് ചവിട്ടിത്തകര്‍ക്കാനാണ് അയാള്‍ ശ്രമിച്ചത്. അതിനിടയിലും മുകളില്‍ നിന്ന് തീയും കെട്ടിടാവശിഷ്ടങ്ങളും അയാളുടെ മേല്‍ പതിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിലൊന്നും പതറാതെ ചില്ല് തകര്‍ക്കുന്നതിയാലിയിരുന്നു അയാളുടെ ശ്രദ്ധ.

എന്നാല്‍ കുറെ ചവിട്ടിയിട്ടും ചില്ല് പൊട്ടിയില്ല. ഒടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ ഉള്ളിലൂടെ വന്ന് ചില്ല് തകര്‍ത്ത് ഇയാളെ രക്ഷിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment