Advertisment

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

New Update

publive-image

Advertisment

കൽപ്പറ്റ: .05 ഗ്രാം അളവിൽ പിടിക്കപ്പെട്ടാൽ പോലും പത്ത് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 23 കാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

തോൽപ്പെട്ടി ചെക്പോസ്റ്റിൽ ഇന്ന് പുലർച്ചെ നടത്തിയ വാഹനപരിശോധനയിലാണ് കോഴിക്കോട് ബേപ്പൂർ അരക്കിണർ സ്വദേശിയായ കുണ്ടോളി വീട്ടിൽ കെ നാഫിൽ പിടിയിലായത്.

മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ടി ശറഫുദ്ദീനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്നും 49.840 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎ അതീവ മാരകമായ മയക്കുമരുന്നാണ്.

പ്രതിയെ മാനന്തവാടിയിലെ കോടതിയിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർ സുരേഷ് വെങ്ങാലിക്കുന്നേൽ, കെപി ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി അനൂപ്, കെഎസ് സനൂപ്, കെ മഹേഷ്, ഷിന്റോ സെബാസ്റ്റ്യൻ, പി വിപിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Advertisment