Advertisment

റാന്നിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: അബുദാബിയിൽ നിന്നെത്തി റാന്നിയിൽ കൊവിഡ്19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ഇടക്കുളം പുത്തൻവീട്ടിൽ സിനു(46) ആണ് മരിച്ചത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ജൂൺ 30നാണ് ഇദ്ദേഹം അബുദാബിയിൽ നിന്നും നാട്ടിലെത്തിയത്.

publive-image

ഏറെക്കാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു സിനു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സ്രവസാംപിളുകള്‍ കോഴഞ്ചേരി റീജിണല്‍ ലാബിലേക്ക് കോവിഡ് പരിശോധനയ്ക്കയച്ചു.

Advertisment