Advertisment

ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്; പ്രകോപനങ്ങൾക്ക് എങ്ങനെ മറുപടി നൽകണമെന്ന് അറിയാം; ഇന്ത്യൻ മണ്ണ് കൊതിച്ചെത്തിയവർക്ക് ഉചിതമായ മറുപടി നൽകിയതായി പ്രധാനമന്ത്രി 

New Update

ഡൽഹി: ഒരെ സമയം രാജ്യം നിരവധി വെല്ലുവിളി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ മണ്ണ് കൊതിച്ചെത്തിയവർക്ക് ഉചിതമായ മറുപടി നൽകി. ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. പ്രകോപനങ്ങൾക്ക് എങ്ങനെ മറുപടി നൽകണമെന്ന് അറിയാം. മൻ കി ബാത്ത് റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

publive-image

കോവിഡിൽ ജനങ്ങൾ ജാഗ്രത കൈവിടരുത്. ഒരാൾ ജാഗ്രത കൈവിട്ടാൽ അതു നിരവധി പേരെ അപകടത്തിലാക്കും. ലോക്ഡൗണിൽനിന്നു രാജ്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ മാർഗനിർദേശങ്ങൾ‌ പൂർണമായും പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

latest news narendra modi pm modi all news man ki bath
Advertisment