Advertisment

 ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് നിർത്തിയിട്ട ബൈക്കുകൾക്കിടയിലേക്ക് ഓടിക്കയറി;  ബസിന്റെ ടയറിനുള്ളിൽ അകപ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു  

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് നിർത്തിയിട്ട ബൈക്കുകൾക്കിടയിലേക്ക് ഓടിക്കയറി. ബസിന്റെ ടയറിനുള്ളിൽ അകപ്പെട്ട ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

Advertisment

publive-image

കോടഞ്ചേരി റൂട്ടിൽ ഓടുന്ന ഹാപ്പി ടോപ്പ് ബസാണ് അപകടം വരുത്തിയത്. ദേശീയപാതയിൽ നിന്നും ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം.

അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഏതാനും ബൈക്കുകളും തകർന്നു. ബസ് താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment