Advertisment

കുടുംബകലഹത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; സ്വയം കുത്തി മുറിവേല്‍പ്പിച്ചു

New Update

മുംബൈ: കുടുംബ കലഹത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. പിന്നീട് സ്വയം കുത്തി മുറിവേല്‍പ്പിച്ചു. ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലാണ്.

Advertisment

publive-image

മുംബൈയിലെ ഘട്ട്‌ഗോപറിലെ രമാഭായ് കോളനിയില്‍ വ്യാഴാഴ്ച വൈകിട്ട് 6.45 ഓടെയാണ് സംഭവം. ശിവശങ്കര്‍ എന്നയാളാണ് ഭാര്യ ചന്ദ്രകല വിശ്വകര്‍മ്മ(40)യെ കൊലപ്പെടുത്തിയത്. നിസാര കാര്യങ്ങളെ ചൊല്ലി ഇവര്‍ കലഹം പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് പലപ്പോഴും കലഹത്തിന് കാരണമായിരുന്നത്. രണ്ടാഴ്ച മുന്‍പ് ഒരു കുടുംബ ചടങ്ങില്‍ വച്ച് ഇവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച വീണ്ടും ഇവര്‍ തമ്മില്‍ വഴക്കിടുകയിരുന്നു.

ശിവശങ്കറിനെതിരെ കൊലപാതകം, ആത്മഹത്യാശ്രമം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

Advertisment