Advertisment

മൂന്നു മാസം മുമ്പ് വാഹനാപകടത്തില്‍ ഭാര്യ മരിച്ചു , തുടര്‍ന്ന് ഭര്‍ത്താവിന്റെ മനോനില തെറ്റി; മരിച്ച ഭാര്യയെ തേടി വീടുവിട്ടറങ്ങിയ ആളെ കുംഭകോണത്തു നിന്നും കണ്ടെത്തി

New Update

മയ്യഴി: മൂന്നു മാസം മുമ്പ് വാഹനാപകടത്തില്‍ മരിച്ച ഭാര്യയെ തേടി വീടുവിട്ടറങ്ങിയ ആളെ തമിഴ്‌നാട്ടിലെ കുംഭകോണത്തു നിന്നും കണ്ടെത്തി. ഭാര്യയുടെ മരണത്തെ തുടര്‍ന്ന മനോനില തെറ്റിയ ന്യൂമാഹി പെരിങ്ങാടിയിലെ മായക്കാവില്‍ വിനയരാജിനെ(55)യാണ് ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തിയത്. ജൂണ്‍ ഏഴിനാണ് കോയമ്പത്തൂരിലെ വീട്ടില്‍നിന്ന് ഇദ്ദേഹത്തെ കാണാതായത്.

Advertisment

publive-image

മാര്‍ച്ച് മൂന്നിന് രാത്രി കോയമ്പത്തൂരിലുണ്ടായ കാറപകടത്തില്‍ വിനയരാജിന്റെ ഭാര്യ ശാന്തി(44) മരിച്ചിരുന്നു. അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ വിനയരാജ് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു.

ഭാര്യ മരിച്ച വിവരമറിഞ്ഞതോടെ മനോനില തകരാറിലായ ഇദ്ദേഹത്തിന്റെ ഓര്‍മശക്തിക്കും തകരാര്‍ സംഭവിച്ചു. തുടര്‍ന്ന് ഇദ്ദേഹം ഭാര്യ തേടി വീടുവിട്ട് പോകുകയായിരുന്നു.

Advertisment