Advertisment

തൊഴിലുടമയുടെ മകനെ പണത്തിന് വേണ്ടി തട്ടിക്കൊണ്ട് പോയി... പൊലീസിനെ കണ്ട് പ്രതി സ്വയം വെടിയുതിര്‍ത്തു

New Update

ലഖ്നൗ: തൊഴിലുടമയുടെ മകനെ തട്ടിക്കൊണ്ടുപോയ ആള്‍ സ്വയം വെടിയുതിര്‍ത്തു. സഞ്ജയ് യാദവ് എന്നയാളാണ് പൊലീസിനെ കണ്ട വെപ്രാളത്തില്‍ സ്വയം വെടിയുതിര്‍ത്തത്. ഉത്തര്‍പ്രദേശിലാണ് സംഭവം. മുന്‍ തൊഴിലുടമയുടെ ആറുവയസുകാരനായ മകനെ പണത്തിനായി സഞ്ജയ് തട്ടിക്കൊണ്ടുപോവുകയായിരുന്നു.

Advertisment

publive-image

സ്കൂളില്‍ നിന്നും കുട്ടിയെ കിഡ്നാപ്പ് ചെയ്തതിന് ശേഷം കുട്ടിയുടെ വീട്ടില്‍ വിളിച്ച് സഞ്ജയ് പണം ആവശ്യപ്പെട്ടു. മൂന്നുകോടി രൂപ നല്‍കണമെന്നായിരുന്നു സഞ്ജയിയുടെ ആവശ്യം. കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പദ്ധതി പൊളിഞ്ഞു.

സഞ്ജയ് ഭദോഹിയില്‍ ഉണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുര്‍ന്ന് പൊലീസ് സഞ്ജയിയെ അറസ്റ്റ് ചെയ്യാനായി എത്തിയപ്പോള്‍ ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഞ്ജയ് സുഖം പ്രാപിച്ച് വരികയാണ്. കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി മാതാപിതാക്കളെ ഏല്‍പ്പിച്ചു.

Advertisment