പനാജി: പുഴയില്‍ പൂക്കള്‍ വലിച്ചെറിഞ്ഞ സ്കൂട്ടര്‍ യാത്രികനെ വിമര്‍ശിച്ച് ഗോവ മുഖ്യമന്ത്രി. സ്വന്തം ഗ്രാമമായ സങ്കാലത്ത് നിന്നും തലസ്ഥാനത്തേക്കുള്ള യാത്രാ മധ്യേയാണ് മധ്യവയസ്കന്‍ പുഴയില്‍ പൂക്കള്‍ വലിച്ചെറിയുന്നത് മുഖ്യമന്ത്രി പ്രമോദ് സാവന്ത് കണ്ടത്.

തുടര്‍ന്ന് വണ്ടി നിര്‍ത്തി  ഇങ്ങനെ ചെയ്യരുതെന്ന് ഇയാളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിര്‍മ്മാല്യത്തിനായി ഉപയോഗിച്ച ഒരുകൂട്ടം പൂക്കളാണ് ഇയാള്‍ പുഴയില്‍ വലിച്ചെറിഞ്ഞത്.

മുഖ്യമന്ത്രി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഉത്തരവാദിത്തമുള്ള പൗരന്മാര്‍ എന്ന നിലയില്‍ നദിയെ മലിനപ്പെടുത്തരുതെന്നും ഇത് മറ്റുള്ളവരെയും പഠിപ്പിക്കണമെന്നും വീഡിയോക്ക് ഒപ്പം മുഖ്യമന്ത്രി കുറിച്ചു.