Advertisment

എസ്എന്‍സിഎസ്‌ ''പൊൻകണി 2023" വിഷു ആഘോഷം അതിവിപുലമായി കൊണ്ടാടി.

author-image
ഗള്‍ഫ് ഡസ്ക്
New Update

മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഈ വർഷത്തെ വിഷുആഘോഷം "പൊൻകണി 2023" എന്ന പേരിൽ അതി വിപുലമായി കൊണ്ടാടി. വിഷു ദിനമായ 15-04-2023 ശനിയാഴ്ച രാവിലെ മുതൽ വിഷുക്കണി ദർശനവും വിഷുക്കൈനീട്ടവും പ്രത്യേക പ്രാർത്ഥനകളും നടന്നു. 2023 ഏപ്രിൽ 21, 22 തീയതികളിലായി വിപുലമായ ആഘോഷപരിപാടികളും വിഷു സദ്യയും നടന്നു.

Advertisment

ഏപ്രിൽ 21 വെള്ളിയാഴ്ച വൈകിട്ട് 7:30 മുതൽ ക്ഷണിക്കപ്പെട്ട അതിഥികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ SNCS സിൽവർ ജൂബിലി ഹാളിൽവച്ച് സാംസ്കാരിക സമ്മേളനവും വിവിധങ്ങളായ കലാപരിപാടികളും നടത്തപ്പെട്ടു. സാംസ്‌കാരിക ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചത് ജീവകാരുണ്യ മേഖലയിലും ബഹ്‌റൈനിലെ പൊതു സമൂഹത്തിനും മുതൽ കൂട്ടായ, ഈ വർഷത്തെ ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഗുരുസേവ അവാർഡ് ജേതാവും ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്താണ്.

publive-image

എസ് എൻ സി എസ് ആക്റ്റിംഗ് ചെയർമാൻ സന്തോഷ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വി. ആർ.സജീവൻ സ്വാഗതവും വിശിഷ്ടാതിഥികളായി പങ്കെടുത്ത ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിന്റെ സഹോദര സംഘടനകളായ ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂരുമുള്ളിൽ, ഒപ്പം ബഹ്റൈൻ ബില്ലവാസ് പ്രസിഡണ്ട്‌ ഹരീഷ് പൂജാരി, പ്രോഗ്രാം കോർഡിനേറ്റർ ഷൈൻ ചെല്ലപ്പൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഞ്ജന രാജേഷ് അവതാരകയായ പ്രസ്തുത ചടങ്ങിന് വിഷു ആഘോഷ പരിപാടി കൺവീനർ സനീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

publive-image

സനീഷ് കുമാർ രചനയും സംവിധാനവും, ഷൈൻ ചെല്ലപ്പൻ സഹ സംവിധാനവും, നൃത്താധ്യാപിക സംഗീത ഗോകുൽ എഡിറ്റിങ്ങും നിർവഹിച്ച, വിഷു ഐതിഹ്യം അടങ്ങിയ ലഘു നാടകം വളരെ ശ്രദ്ധേയമായി. SNCS-ലെ കൊച്ചു കുട്ടികളും യുവ കലാകാരികളും കലാകാരൻമാരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറിയത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

publive-image

കുടുംബാംഗങ്ങളെ വീണ്ടും ഒരു ഉത്സവാന്തരീക്ഷത്തിലാഴ്ത്തിയ ആഘോഷ പരിപാടികൾക്ക് ഏപ്രിൽ 22 ശനിയാഴ്ച ഉച്ചക്ക് ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി കുടുംബാംഗങ്ങൾ ഒത്തൊരുമയോടു കൂടി തയ്യാറാക്കിയ വിഭവ സമൃദ്ധമായ വിഷു സദ്യയോടുകൂടി, പൊൻകണി 2023-ന് പരിസമാപ്തി കുറിച്ചു.

publive-image

Advertisment