Advertisment

മണപ്പുറം ഫിനാന്‍സിന്‍റെ ത്രൈമാസ ലാഭം 199 കോടി

New Update

തൃശൂര്‍: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്‍റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസ കണക്കുകള്‍ പുറത്ത്. 2018 ജൂണ്‍ 30ന് അവസാനിച്ച ആദ്യ ത്രൈമാസ ബിസിനസില്‍ 18.72 ശതമാനത്തിന്‍റെ വര്‍ധനവോടെ 198.77 കോടി രൂപയുടെ സംയോജിത ആകെ ലാഭത്തിലേക്ക് കമ്പനി കുതിച്ചു.

Advertisment

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ ഇതു 167.43 കോടി രൂപയായിരുന്നു. അതേസമയം, മാതൃകമ്പനിയുടെ മാത്രമായി ആദ്യ ത്രൈമാസത്തിലെ ആകെ ലാഭം 171.61 കോടിയാണ്.

publive-image

ഈ ത്രൈമാസത്തിലെ ഗ്രൂപ്പിന്‍റെ സംയോജിത പ്രവര്‍ത്തന വരുമാനം 12.56 ശതമാനം ഉയര്‍ന്ന് 935.82 കോടിയായി. കഴിഞ്ഞ വര്‍ഷം ഇത് 831.38 കോടി ആയിരുന്നു. മണപ്പുറം ഗ്രൂപ്പിന്‍റെ ആകെ ആസ്തിയില്‍ 24.20 ശതമാനത്തിന്‍റെ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ ആകെ ആസ്തി 13,379. 84 കോടിയായിരുന്നെങ്കില്‍ ഈ വര്‍ഷമിത് 16,617.78 കോടി രൂപയായി ഉയര്‍ന്നു.

അതേസമയം, രണ്ടു രൂപ മുഖവിലയ്ക്കുള്ള ഓഹരികളില്‍ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്കു നല്‍കാന്‍ ഇന്നലെ തൃശൂര്‍ വലപ്പാട് ചേര്‍ന്ന കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സ്വര്‍ണവായ്പ ഇനത്തിലും ഗ്രൂപ്പ് വന്‍വളര്‍ച്ചയാണ് കരസ്ഥമാക്കിയത്.

ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സ്വര്‍ണവായ്പ ആസ്തി 16.19 ശതമാനം വളര്‍ച്ച നേടി 12,463.60 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ ഇതു 10,727.31 കോടി ആയിരുന്നു. സ്വര്‍ണവായ്പയില്‍ 3.42 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേര്‍ത്ത് ഈ ത്രൈമാസത്തില്‍ ആകെ നല്‍കിയ സ്വര്‍ണവായ്പ 23,119 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 2018 ജൂണ്‍ 30ലെ കണക്കു പ്രകാരം 23.2 ലക്ഷം പേരാണു കമ്പനിയില്‍ സജീവമായി സ്വര്‍ണവായ്പ ഇടപാടുകാരായിട്ടുളളത്.

ഗ്രൂപ്പിന്‍റെ കീഴിലുള്ള ചെറുകിട ഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഈ ത്രൈമാസത്തില്‍ ആകെ ബിസിനസ് 33.43 ശതമാനത്തിന്‍റെ വര്‍ധനവോടെ 2,437.94 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷമിത് 1,827.12 കോടി ആയിരുന്നു.

ഗ്രൂപ്പിന്‍റെ മറ്റു വായ്പ സ്ഥാപനങ്ങളായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്‍റെ ബിസിനസ് 319.63 കോടിയില്‍ നിന്ന് ഉയര്‍ന്ന് ഈ ത്രൈമാസത്തില്‍ 406.51 കോടി രൂപായായി. വാഹന വായ്പ സ്ഥാപനത്തിന്‍റേത് 343.74 കോടിയില്‍ നിന്നു 717.73 കോടിയിലേക്ക് കുത്തനെ ഉയര്‍ന്നു. ഗ്രൂപ്പിന്‍റെ സംയോജിത ആകെ ആസ്തിയില്‍ സ്വര്‍ണവായ്പ ഇതര സ്ഥാപനങ്ങളുടെ സംഭാവന 25 ശതമാനമാണ്.

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ കമ്പനിയുടെ പ്രകടനം പ്രശംസനീയമാണെന്നും ഈ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മികച്ച ലക്ഷ്യത്തിലേക്കുള്ള അടിത്തറയാണെന്നും കമ്പനി എം.ഡിയും, സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു. കമ്പനിയുടെ ശരാശരി കടംവാങ്ങല്‍ പലിശ നിരക്ക് 8.77 ശതമായനായി, 0.11 ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ ഇതു 0.63 ശതമാനം ആയും, കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ 1.58 ശതമാനം ആയും കടം വാങ്ങല്‍ പലിശ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു.

bussiness
Advertisment