Advertisment

ഓൺലൈൻ പഠനത്തിനായി മണപ്പുറം ഫൗണ്ടേഷൻ സ്മാർട്ട്‌ഫോണുകൾ നൽകി

New Update

publive-image

Advertisment

വലപ്പാട് : ജന്മനാടിനൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി നിർധനരായ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ സ്മാർട്ട്‌ഫോണുകൾ നൽകി. തൃശ്ശൂർ തീരപ്രദേശമായ വലപ്പാട്, നാട്ടിക ഗ്രാമ പഞ്ചായത്തുകളിലെ 65 വിദ്യാർത്ഥികൾക്കാണ് മൊബൈൽഫോണുകൾ വിതരണം ചെയ്തത്.

മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനിസിൻ്റെ കോപ്രൊമോട്ടർ സുഷമ നന്ദകുമാർ ഫോണുകൾ കൈമാറി. വലപ്പാട് ഹൈസ്കൂൾ, വി വി യു പി സ്കൂൾ, സരസ്വതി വിലാസം യു പി സ്കൂൾ, നാട്ടിക ഫിഷറീസ് സ്കൂൾ എന്നിവിടങ്ങളിലെ പ്രധാന അധ്യാപികമാരും ഡിവൈഎഫ്ഐ പ്രതിനിധി ഷജിത്തും ചേർന്ന് ഫോണുകൾ ഏറ്റു വാങ്ങി.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷിനിത വി ഡീ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫൗസണ്ടേഷൻ സി.ഇ.ഒ ജോർജ്.ഡി.ദാസ്,മണപ്പുറം ഫിനാൻസ് സീനിയർ പി.ആർ.ഒ കെ.എം.അഷ്റഫ് , മണപ്പുറം സ്കൂൾസ് ഡയറക്ടർ ഷാജി മാത്യു, സാമൂഹിക പ്രതിബദ്ധത വിഭാഗത്തിലെ ശില്പ സെബാസ്റ്റ്യൻ , കെ സൂരജ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Advertisment