Advertisment

ലോക്ക് ഡൗണ്‍ നിരോധനാജ്ഞ ലംഘിച്ച്‌ കുര്‍ബാന നടത്തി; വൈദികനുള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

New Update

മാനന്തവാടി: ലോക്ക് ഡൗണ്‍ നിരോധനാജ്ഞ ലംഘിച്ച്‌ കുര്‍ബാന നടത്തിയതിന് ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്‌ത്ത് മൈനര്‍ സെമിനാരിയിലെ വികാരി ഫാദര്‍ ടോം ജോസഫ് ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റില്‍. മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍കരീം, എസ്.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

 

അസി.വികാരി ഫാദര്‍ പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ, നിത്യ, മേരി ജോണ്‍, ഒപ്പമുണ്ടായിരുന്ന ആഞ്ജലോ, ജോസഫ്, സുബിന്‍, മിഥുന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവം.നിരോധനാജ്ഞ ലംഘിച്ചതിനുള്ള കേസിനു പുറമെ സംസ്ഥാന സര്‍ക്കാരിന്റെ എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് (2020) പ്രകാരവും നടപടി സ്വീകരിക്കുന്നുണ്ടെന്ന് സി.ഐ പറഞ്ഞു. ഇതുപ്രകാരം രണ്ടു വര്‍ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയുമാണ് ശിക്ഷ.

manathavadi kurbana arrest
Advertisment