Advertisment

ഇന്ത്യന്‍ താരങ്ങള്‍ കൊവിഡ് ബാധിതരല്ല; മാഞ്ചസ്റ്റര്‍ ടെസ്റ്റ് നടന്നേക്കും

New Update

publive-image

Advertisment

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. താരങ്ങള്‍ രോഗബാധിതരല്ലാത്ത സാഹചര്യത്തില്‍ നാളെ ആരംഭിക്കേണ്ട ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

നേരത്തെ ഇന്ത്യന്‍ ടീമിന്റെ ജൂനിയര്‍ ഫിസിയോക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നാളത്തെ മത്സരം അനിശ്ചതത്വത്തിലായിരുന്നു. തുടര്‍ന്ന് കളിക്കാരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. പരിശോധനാഫലം വരുന്നതുവരെ കളിക്കാരോട് അവരവരുടെ റൂമുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

നാളെ തുടങ്ങാനിരുന്ന ഇന്ത്യ– ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് നടക്കുന്ന കാര്യം ഉറപ്പില്ലെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു.

Advertisment