Advertisment

മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമാവകാശവും അറേബ്യയിലേക്കോ?

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

റിയാദ്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റ ഡിന്റെ ഉടമാവകാശവും അറേബ്യയിലേക്കോ? പ്രീമിയര്‍ ലീഗിലെ വിഖ്യാത ക്ലബില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ താത്പര്യം പ്രകടിപ്പിച്ചതായി ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മൂന്നാം തവണയാണ് യുണൈറ്റഡ് വാങ്ങാന്‍ സൗദി കിരീടാവകാശി താത്പര്യം പ്രകടിപ്പിക്കുന്നത്.

Advertisment

publive-image

ആദ്യ രണ്ടു തവണയും ക്ലബിന്റെ ഉടമസ്ഥരായ ഗ്ലാസര്‍ കുടുംബം ഓഫര്‍ നിരസിച്ചിരുന്നു എങ്കിലും ഇത്തവണ അവര്‍ക്ക് മനംമാറ്റ മുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മൂന്ന് ബില്യണ്‍ ഡോളറാണ് രണ്ടാം ഓഫറില്‍ സല്‍മാന്‍ മുന്നോട്ടു വച്ചത് എന്ന് ഡെയ്‌ലി മെയ്ല്‍, ദ സണ്‍, മിറര്‍ അടക്കമുള്ള മാദ്ധ്യമങ്ങള്‍ പറയുന്നു.

അമേരിക്കയിലെ ഗ്ലാസര്‍ കുടുംബമാണ് ഇപ്പോള്‍ യുണൈറ്റ ഡിന്റെ ഉടമസ്ഥര്‍. ക്ലബിലെ തന്റെ 13 ശതമാനം ഓഹരി വില്‍ ക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞയാഴ്ച സഹഉടമസ്ഥന്‍ കെവിന്‍ ഗ്ലാസര്‍ വ്യക്തമാക്കിയിരുന്നു.

 

Advertisment