മാംഗല്ല്യം തന്തുനാനേയുടെ ട്രെയിലര്‍ പുറത്തുവിട്ട് ടൊവീനോ

ഫിലിം ഡസ്ക്
Tuesday, September 11, 2018

കുഞ്ചാക്കോ ബോബന്‍ ചിത്രം മാംഗല്യം തന്തുനാനേയുടെ ട്രെയിലര്‍ ടൊവീനോ പുറത്തുവിട്ടു. നായകന്‍ കുഞ്ചാക്കോ ബോബനാണ്. വിവാഹത്തിനായി ഗള്‍ഫില്‍ നിന്നും കേരളത്തിലെത്തുന്ന റോയി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.

ക്രിസ്ത്യന്‍ ക്‌നാനായ വിഭാഗത്തിന്റെ സാമൂഹിക പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ വിവാഹശേഷം ഭാര്യയ്ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടെന്ന് റോയി മനസ്സിലാക്കുന്നതും ഈ കാഴ്ചപ്പാടുകള്‍ അവരുടെ ജീവിതത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതുമാണ് ഇതിവൃത്തം. സെപ്റ്റംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും.

ടോണി മഠത്തിലാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ഹരീഷ് കണാരന്‍, വിജയരാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, അശോകന്‍ , കൊച്ചുപ്രേമന്‍, ഗായത്രി എന്നിവരും പ്രധാന താരങ്ങളാണ്.

ദിന്‍നാഥ് പുത്തഞ്ചേരിയുടേതാണ് ഗാനങ്ങള്‍ സംഗീതമൊരുക്കിയിരിക്കുന്നത് സയനോര ഫിലിപ്പാണ്. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹണം. ഇതേസമയം കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ് ചിത്രം ജോണി ജോണി യെസ് അപ്പയാണ്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ തട്ടിന്‍പ്പുറത്ത് അച്ചുതന്‍ എന്ന ചിത്രം അണിയറയില്‍ തയ്യാറെടുക്കുകയാണ്.

×