Advertisment

ചർമ്മ സംരക്ഷണത്തിനായി മാമ്പഴത്തിന്റെ അത്ഭുതകരമായ ഗുണങ്ങളെ കുറിച്ച് അറിയാം

New Update

publive-image

Advertisment

പഴങ്ങൾ ശാരീരിക ആരോഗ്യത്തിനും പോഷണത്തിനും ഒപ്പം ചർമ്മത്തിനും അതിശയകരമായ ഗുണങ്ങൾ സമ്മാനിക്കാറുണ്ട്. പഴങ്ങളിൽ കേമനായ മാമ്പഴം ചർമ്മസംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മുഖക്കുരു, അകാല വാർധക്യം, കറുത്ത പാടുകൾ എന്നിവയ്‌ക്കെല്ലാം എതിരെ മാമ്പഴത്തിന്റെ ധാരാളം ഗുണങ്ങൾ പ്രവർത്തിക്കും.

വിറ്റാമിനുകളുടെയും ധാതുക്കളുടെയും അത്ഭുതകരമായ ഉറവിടമാണ് മാമ്പഴം. ചർമ്മത്തെ ഉറപ്പിക്കാൻ കൊളാജൻ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മാമ്പഴം. മാമ്പഴത്തിന്റെ നീരിലും പൾപ്പിലും എന്തിന് തൊലിയിൽ പോലും ചർമ്മത്തെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും മിനുസപ്പെടുത്താനും പ്രകൃതിദത്ത ചർമ്മസംരക്ഷണ ഘടകങ്ങളുണ്ട്.

മാങ്ങയുടെ പൾപ്പ് ചർമ്മത്തിൽ പുരട്ടുന്നത് സുഷിരങ്ങൾ അടയ്ക്കാനും ബ്ലാക്ക് ഹെഡ്സ്, മുഖക്കുരു എന്നിവ തടയാനും സഹായിക്കും. അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മുഖത്ത് മാമ്പഴത്തിന്റെ പൾപ്പ് സൂക്ഷിക്കുക. ഉണങ്ങിക്കഴിയുമ്പോൾ കഴുകിക്കളയാം.

മാമ്പഴം ശുദ്ധീകരണ സ്വഭാവവുമുള്ളതിനാൽ മുഖക്കുരുവിനെ തടയാൻ സഹായിക്കും. ചർമ്മത്തിൽ നിന്നുള്ള ഏതെങ്കിലും ബാക്ടീരിയകളെ പുറന്തള്ളുന്നതിലൂടെ ചർമ്മത്തെ ശുദ്ധവും ആരോഗ്യകരവുമാക്കുന്നു. സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് ലളിതമായ മോയ്‌സ്ചറൈസർ എന്ന നിലയിൽ ഇത് പ്രധാനമാണ്.

health tips
Advertisment