Advertisment

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ 17കാരന്‍ ശ്വാസം മുട്ടി മരിച്ചു

New Update

ബംഗളൂരു: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ 17കാരന്‍ ശ്വാസം മുട്ടി മരിച്ചു. ബംഗളൂരുവില്‍ ശനിയാഴ്ചയാണ് സംഭവം. അറുനൂറ് രൂപയ്ക്ക് ജോലി ഏറ്റെടുത്ത 17കാരനാണ് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്.

Advertisment

publive-image

ഇന്‍ഫാട്രി റോഡിലെ ശ്രീ എസ്‌എസ്ബിഎസ് ജെയ്ന്‍ സംഘ് ട്രസ്റ്റിന്‍റെ കീഴിലുള്ള മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനായി രാവിലെ 12 മണിക്കാണ് 17കാരനായ സിദ്ധപ്പയെ കരാറുകാരന്‍ സമീപിക്കുന്നത്.

തുടര്‍ന്ന് 600 രൂപയ്ക്ക് ജോലി ഏറ്റെടുത്ത സിദ്ധപ്പ തൊഴിലാളികള്‍ക്കൊപ്പം മാന്‍ഹോളിലേക്ക് ഇറങ്ങുകയായിരുന്നു. മാന്‍ഹോളിന് ഏറ്റവും അടിവശത്തേക്ക് കടന്ന സിദ്ധപ്പ വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് വിവരം.

ജോലി കഴിഞ്ഞ് മറ്റ് തൊഴിലാളികള്‍ പുറത്തിറങ്ങി ഏറെ നേരം കഴിഞ്ഞിട്ടും സിദ്ധപ്പയെ കാണാതായപ്പോള്‍ സംശയം തോന്നിയ കാരാറുകാരനായ മാരിയണ്ണന്‍ മാന്‍ഹോളില്‍ ഇറങ്ങി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സിദ്ധപ്പയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

manhole accident death
Advertisment