Advertisment

കുവൈറ്റില്‍ പ്രവാസി യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ പൊലീസ് തിരയുന്നു ; ഗുരുതരമായ പരിക്കേറ്റ യുവാവ് ചികിത്സയില്‍ ; പൊലീസ് തിരയുന്ന നാല് പ്രതികളും പ്രവാസികള്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് തിരയുന്നു . ഇന്ത്യന്‍ യുവാവിനെ കഴുത്തിലും, നെഞ്ചിലും മുഖത്തും വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

രക്തത്തില്‍ കുളിച്ച് കിടന്ന് ജീവനു വേണ്ടി പിടയുന്ന യുവാവിനെ വഴിപോക്കനായ സ്വദേശിയാണ് കണ്ടത്. ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതും യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.

തന്നെ ആക്രമിച്ച നാല് പ്രവാസികളുടെ പേരുകള്‍ യുവാവ് പൊലീസിന് നല്‍കിയതായാണ് വിവരം. ഇവര്‍ രാജ്യം വിടാതിരിക്കാന്‍ ഇവര്‍ക്കെതിരെ യാത്രാനിരോധനം പുറപ്പെടുവിച്ചിട്ടുണ്ട്.

kuwait kuwait latest
Advertisment