Advertisment

വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിക്കുന്നു - യുഡിഎഫിനെ നിശിതമായി വിമര്‍ശിച്ച് മാ‌ണ‌ി സി കാപ്പന്‍

New Update

publive-image

Advertisment

പാലാ: നുണപ്രചാരണങ്ങളിലൂടെ നാടിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളെ തടയാനുള്ള യുഡിഎഫ‌്, ബിജെപി ശ്രമങ്ങളെ അതിജീവിച്ച‌് ത്രിതല സമിതി തെരഞ്ഞെടുപ്പിൽ എൽഡി‌‌എഫ‌് മികച്ച ഭൂരിപക്ഷം നേടുമെന്ന‌് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു.

വർഗീയത ഉയർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്കെതിരായ ജനവിധികൂടിയാകും തെരഞ്ഞെടുപ്പ‌് ഫലമെന്ന‌ും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത‌് ഭരണങ്ങാനം ഡിവിഷൻ എൽഡിഎഫ‌് സ്ഥനാർഥി രാജേഷ‌് വാളിപ്ലാക്കലിന്റെ തെരഞ്ഞെടുപ്പ‌് കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു കാപ്പൻ.

യോഗത്തിൽ കെ ജെ ഫിലിപ്പ‌് കുഴികുളം അധ്യക്ഷനായി. എൽഡിഎഫ‌് നേതാക്കളായ ലാലിച്ചൻ ജോർജ‌്, പി എം ജോസഫ‌്, അഡ്വ. സണ്ണി ഡേവിഡ‌്, അഡ്വ. ജോസ‌് ടോം, ഔസേപ്പച്ചൻ തകടിയേൽ, ഔസേപ്പച്ചൻ ഓടയ‌്ക്കൽ ‌എന്നിവർ സംസാരിച്ചു.

ഡിസംബർ 2, 3, 4, 5 തീയതകളിൽ നടത്തുന്ന സ്ഥാനാർഥി പര്യടനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. മാണി സി കാപ്പൻ എംഎൽഎ, ലാലിച്ചൻ ജോർജ‌്, പി എം ജോസഫ‌്, കുര്യാക്കോസ‌് ജോസഫ‌്, അഡ്വ. സണ്ണി ഡേവിഡ‌് എന്നിവർ രക്ഷാധികാരികളായി 51 അംഗ പ്രചാരണസമിതി രൂപീകരിച്ചു.

ഭാരവാഹികൾ: സി എം സിറിയക‌് (ചെയർമാൻ), കെ ജെ ഫിലിപ്പ‌് കുഴികുളം (കൺവീനർ), ടോമി മാത്യു, വി ജി സലി, ഔസേപ്പച്ചൻ തകടിയേൽ, ജോസ‌് കല്ലക്കാവുങ്കൽ, ഔസേപ്പച്ചൻ ഓടയ‌്ക്കൽ, ജോഷി പുതുമന (വൈസ‌് ചെയർന്മാർമാർ), പി അജേഷ‌്, പി സി ബിജു, ജോർജ‌് വേരനാക്കുന്നേൽ, ജെറി തുമ്പമറ്റം, ടി കെ ഫ്രാൻസീസ‌്, സേവ്യർ പുല്ലന്താനി, ബേബി ഉറുമ്പുകാട്ട‌്, കെ പി ജോസഫ‌്, കുഞ്ഞുമോൻ മാടപ്പാട്ട‌് (ജോയിന്റ‌് കൺവീനർമാർ).

mani c kappan
Advertisment