Advertisment

ഗ്രാമീണ മേഖലകളുടെ വികസനത്തിന് മുന്തിയ പരിഗണന നല്‍കി - മാണി സി. കാപ്പന്‍

New Update

publive-image

Advertisment

മീനച്ചില്‍: പാലാ നിയോജക മണ്ഡലത്തിലെ ഗ്രാമീണ മേഖലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി നടപ്പിലാക്കുവാന്‍ കഴിഞ്ഞതായി മാണി സി. കാപ്പന്‍ എംഎല്‍എ പറഞ്ഞു. മീനച്ചില്‍ പഞ്ചായത്തിലെ മൊളോപറമ്പില്‍ - പാറേക്കാട്ട് - പുല്ലാട്ട് റോഡിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

നിരവധി വര്‍ഷങ്ങളായി അവഗണിച്ചു കിടന്നിരുന്ന ഗ്രാമീണ മേഖലയ്ക്ക് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിന്ദു ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, ജോസ് പാറേക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെസ്സി ജോര്‍ജ്, മാത്യൂസ് മൊളോപറമ്പില്‍, ബേബി ഈറ്റത്തോട്ട് എന്നിവര്‍ പ്രസംഗിച്ചു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ എംഎല്‍എ മാണി സി. കാപ്പന്‍ നല്‍കി.

 

pala news
Advertisment