Advertisment

ഇടതു മുന്നണി വിട്ട് മാണി സി കാപ്പന്‍; ‘കാപ്പന്റേത് അനീതിയെന്ന് ശശീന്ദ്രന്‍, പോകുന്നതില്‍ വേദന’; ഏഴു ജില്ലാ കമ്മറ്റി കൂടെയുണ്ടെന്നത് കാപ്പന്റെ അവകാശവാദം മാത്രം; 'യുഡിഎഫുമായി നേരത്തെ കരാറുണ്ടാക്കി'

New Update

കോട്ടയം: യുഡിഎഫിലേക്കെന്ന മാണി കാപ്പന്റെ നിലപാട് എല്‍ഡിഎഫ് പ്രവര്‍ത്തകരോടുള്ള അനീതിയാണെന്ന് എകെ ശശീന്ദ്രന്‍. ദേശീയനേതൃത്വം നിലപാട് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തീരുമാനം പ്രഖ്യാപിച്ചത് അനുചിതമാണ്. യുഡിഎഫുമായി നേരത്തെ കരാറുണ്ടാക്കിയെന്ന് ഇതിലൂടെ വ്യക്തമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Advertisment

publive-image

എന്‍സിപി ഇടതുമുന്നണിയുടെ ഭാഗമാണ്. എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും എന്‍സിപി ദേശീയനേതൃത്വം ചെയ്യില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഏഴു ജില്ലാ കമ്മറ്റി കൂടെയുണ്ടെന്നത് കാപ്പന്റെ അവകാശവാദം മാത്രമാണ്.

എന്‍സിപിയിലെ ഭൂരിഭാഗം ജില്ലാ കമ്മറ്റികളും എല്‍ഡിഎഫ് ജാഥ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്. കാപ്പന്‍ പോകുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. ഒരാള്‍ പോയാലും ക്ഷീണം തന്നെയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

പാലാ സീറ്റ് തര്‍ക്കത്തിലാണ് മാണി സി കാപ്പന്‍ ഇടതുമുന്നണി വിട്ടത്. താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫ് ഘടകക്ഷിയായി രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്ന് മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. എന്‍സിപിയുടെ ഏഴു ജില്ലാ പ്രസിഡന്റുമാരും 17 സംസ്ഥാന ഭാരവാഹികളില്‍ ഒന്‍പത് പേരും തനിക്കൊപ്പമുണ്ടെന്ന് കാപ്പന്‍ പറഞ്ഞു.

ak sasindran mani c kappan
Advertisment