Advertisment

മാണി സി കാപ്പൻ്റെ ജനസമക്ഷം വികസന-സൗഹൃദ സദസുകൾക്കു നാളെ തുടക്കമാകുന്നു

New Update

publive-image

Advertisment

പാലാ: പാലാ നിയോജകമണ്ഡലത്തിൽ മാണി സി കാപ്പൻ എംഎൽഎ സംഘടിപ്പിക്കുന്ന ജനസമക്ഷം വികസന സൗഹൃദ സദസ്സുകൾക്ക് നാളെ തുടക്കമാകും. കൊഴുവനാൽ പഞ്ചായത്തിലെ റ്റീംസ് ജോസഫ് നെടുംമ്പുറത്തിൻ്റെ വസതിയിൽ വൈകിട്ട് നാലിനാണ് ആദ്യ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. സദസ്സിൽ മാണി സി കാപ്പൻ എംഎൽഎയും യുഡിഎഫ് നേതാക്കളും പങ്കെടുക്കും.

കൊഴുവനാൽ പഞ്ചായത്തിലെ 1, 2, 13 വാർഡുകളിലെ ആളുകൾ പങ്കെടുക്കും. തുടർന്ന് 5 മണിക്ക് മേവിട ആക്കിമാട്ടേൽ ബോബൻ, 6 ന് തോടനാൽ പറത്താനത്ത് ജോഷി, 7 ന് കൊഴുവനാൽ തെക്കേമുറി ഷാജു എന്നിവരുടെ വസതികളിലും ജനസമക്ഷം വികസന സൗഹൃദ സദസ്സുകൾ നടത്തും.

പാലാ നിയോജകമണ്ഡലത്തിൽ വരുന്ന അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട വികസനപദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കുന്നതിനുവേണ്ടി പൊതുജനാഭിപ്രായം തേടുന്നതിനാണ് പരിപാടി നടത്തുന്നത്. പൊതുജനാഭിപ്രായത്തോടെ നഗരകേന്ദ്രീകൃതമാകാത്ത വികസനമാണ് എംഎൽഎ ലക്ഷ്യമിടുന്നത്. സൗഹൃദ സദസ്സുകളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു പാലായുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കും. നാളെ മുതൽ 16 വരെ മണ്ഡലത്തിലെ 100 കേന്ദ്രങ്ങളിലാണ് സദസ്സുകൾ സംഘടിപ്പിക്കുന്നത്.

വ്യാഴാഴ്ച കരൂർ പഞ്ചായത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിക്കും. നെച്ചിപ്പുഴൂർ ചക്ര ഓഡിറ്റോറിയം (വൈകിട്ടു 4: 30), കരൂർ ബേബിച്ചൻ കാപ്പിലിൻ്റെ വസതി (5 മണി), വള്ളിച്ചിറ എൻഎസ്എസ് കരയോഗമന്ദിരം (5.30) കരൂർ ജോയി മണ്ണഞ്ചേരിയുടെ വസതി (6 മണി), കുടക്കച്ചിറ ബെന്നി നാടുകാണിയുടെ വസതി (6: 30) എന്നിവിടങ്ങളിൽ സൗഹൃദ സദസ്സുകൾ നടക്കും.

pala news mani c kappan
Advertisment