തിരഞ്ഞെടുപ്പിനു മുൻപ് എൻസിപി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തുമെന്ന് മാണി സി.കാപ്പൻ; പാലാ ഉൾപ്പെടെ മൂന്നു സീറ്റുകൾ നൽകുമെന്ന് യുഡിഎഫ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കാപ്പൻ

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, February 27, 2021

കോട്ടയം: തിരഞ്ഞെടുപ്പിനു മുൻപ് എൻസിപി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തുമെന്ന് മാണി സി.കാപ്പൻ എംഎൽഎ. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ മുന്നണിമാറ്റം യാഥാർഥ്യമാകുമെന്നാണു കാപ്പന്‍ പറയുന്നത്. പാലാ ഉൾപ്പെടെ മൂന്നു സീറ്റുകൾ നൽകുമെന്ന് യുഡിഎഫ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

പാലായ്ക്കു പുറമെ കായംകുളം, വാമനപുരം സീറ്റുകളാണ് യുഡിഎഫിനോട് കാപ്പൻ ആവശ്യപ്പെടുന്നത്. സിറ്റിങ് സീറ്റായ കുട്ടനാടിനായി പിടിവാശിയില്ലെന്ന് കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

×