Advertisment

മാണി സി കാപ്പന്‍റെ എംഎല്‍ എ ഓഫീസ് ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ : കെ എം മാണിയുടെ പിന്‍ഗാമിയായി പാലാ നിയമസഭാംഗമായി തെരെഞ്ഞെടുക്കപെട്ട മാണി സി കാപ്പന്‍റെ എം എല്‍ എ ഓഫീസ് ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രി ജംഗ്ഷനിലെ മനാസ് കോംപ്ലക്സിലാണ് എം എല്‍ എ ഓഫീസ്.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ് ഓഫീസ് ഉത്ഘാടനം നിര്‍വ്വഹിച്ചു. മാണി സി കാപ്പന്‍, എന്‍ സി പി നേതാക്കള്‍, ഇടതുമുന്നണി ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

publive-image

കെ എം മാണി എം എല്‍ എ ആയിരുന്നപ്പോള്‍ പാലാ ടൗണില്‍ എം എല്‍ എ ഓഫീസ് ഉണ്ടായിരുന്നെങ്കിലും മാണി സാറിനെ കാണാന്‍ ആളുകള്‍ ചെല്ലുന്നത് അദ്ദേഹത്തിന്‍റെ പാലാ വീട്ടിലായിരുന്നു. അതിനാല്‍ തന്നെ ഓഫീസിനു വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല.

pala ele
Advertisment