Advertisment

പുതിയ സര്‍ക്കാര്‍ വന്നാലും ഞാന്‍ ത്രിപുരയില്‍ തുടരും: മണിക് സര്‍ക്കാര്‍

New Update

അഗര്‍ത്തല: 25 കൊല്ലം നീണ്ട ഭരണത്തിനു പരിസമാപ്തിയേകി അധികാരക്കസേരിയില്‍നിന്നു മാറിയെങ്കിലും മണിക് സര്‍ക്കാരിന്റെ മുഖത്തുനിന്ന് ആ സൗമ്യത മാറിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വിശദമായി പഠിച്ചശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

‘പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തുടരും. പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കും. ത്രിപുരയിലെ പാവപ്പെട്ടവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണയും നല്‍കും. അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കും’, ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സര്‍ക്കാര്‍ പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമത്വത്തെക്കുറിച്ചുയര്‍ന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച അദ്ദേഹം എന്നാല്‍ ബിജെപി പണമുപയോഗിച്ച് ആളുകളെ സ്വാധീനിച്ചെന്നും കായികശക്തിയുപയോഗിച്ചുമാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും പറഞ്ഞു.

60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് 43 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നേടാനായിരുന്നു. സിപിഐഎമ്മിന് 16 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.

Advertisment