Advertisment

രാഷ്ട്രപതി ഭവനില്‍ 'മണികര്‍ണിക'യുടെ പ്രത്യേക പ്രദര്‍ശനം നടത്തും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ദില്ലി: കങ്കണ റണൗത്ത് ഝാൻസിയിലെ റാണിയായി എത്തുന്ന മണികർണിക: ദ് ക്വീൻ ഓഫ് ഝാൻസി വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദിന് വേണ്ടിയാണ് റിലീസിം​ഗിന് മുമ്പ് പ്രത്യേക പ്രദർശനം നടത്താനു​ദ്ദേശിക്കുന്നത്. തിയേറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ ഈ ചിത്രം കാണാൻ രാഷ്ട്രപതി എത്തുന്നത് തങ്ങളെ സംബന്ധിച്ച് അഭിമാനവും സന്തോഷവും നൽകുന്ന ഒന്നാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു. രാഷ്ട്രപതി ഭവനിലെ കൾച്ചറിൽ സെന്ററിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനത്തിൽ ഈ ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാവരും പങ്കെടുക്കും.

സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഝാൻസി റാണിയുടെ പോരാട്ടത്തിന്റെ കഥയാണ് മണികർണിക; ദ് ക്വീൻ ഓഫ് ഝാൻസി. ബ്രിട്ടീഷ് ഭരണത്തിനെതിരേ 1857ല്‍ റാണി ലക്ഷ്മി ഭായി നയിച്ച യുദ്ധമാണ് ചിത്രത്തിന് ആധാരം. അങ്കിത ലോഖന്‍ഡെ, ജിഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയി എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിലെ ചില ഭാ​ഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് കങ്കണയാണ്. ജനുവരി 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

Advertisment