Advertisment

വെളുത്ത താടിയുള്ള ഈ അപ്പൂപ്പന്‍ ടിവിയിലൂടെ നിങ്ങളെ കൊള്ളയടിക്കുന്നു ;നരേന്ദ്രമോദിയെ പരിഹസിച്ച് മനീഷ് തിവാരി

New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ക്രിസ്മസ് ഫാദറുമായി താരതമ്യം ചെയ്ത് ട്വിറ്ററിലൂടെയാണ് മനീഷിന്റെ പരിഹാസം. വെള്ളത്താടിവെച്ച് ഒരാള്‍ ടിവിയിലൂടെ നിങ്ങളെ കൊള്ളയടിക്കുന്നുവെന്നാണ് മനീഷ് പറഞ്ഞത്.

Advertisment

publive-image

ലോകം മുഴുവന്‍ ഈ സമയത്ത് വെളുത്ത താടിയുള്ള പ്രായമായ ഒരാള്‍ വന്ന് നിങ്ങളുടെ വീട്ടില്‍ വന്ന് ആരുമറിയാതെ പണം സോക്‌സില്‍ നിക്ഷേപിക്കും.’

ഇന്ത്യയില്‍ പ്രായമായ വെളുത്ത താടിയുള്ള ഒരാള്‍ ടെലിവിഷനിലൂടെ നിങ്ങളുടെ വീടുകളില്‍ നുഴഞ്ഞുകയറുകയും നിങ്ങളുടെ പോക്കറ്റുകളില്‍നിന്നും അലമാരയില്‍ നിന്നും പണപ്പെട്ടിയില്‍നിന്നും പണം എടുത്തുമാറ്റുകയും സോക്‌സ് മാത്രമായി അവശേഷിപ്പിക്കുകയും ചെയ്യുന്നു’. ഇതായിരുന്നു മനീഷിന്റെ ട്വീറ്റ്.

modi
Advertisment