Advertisment

ആദ്യം കോവിഡ്, പിന്നാലെ ന്യുമോണിയയും; ശബ്ദം നഷ്ടപ്പെട്ട് മണിയന്‍പിള്ള രാജു

author-image
ഫിലിം ഡസ്ക്
New Update

കോവിഡിന് പിന്നാലെ മണിയന്‍പിള്ള രാജുവിന് ന്യൂമോണിയയും. രോഗം മൂര്‍ഛിച്ചതോടെ താരത്തിന് ശബ്ദം പോലും നഷ്ടമായിരുന്നു. മരണത്തിനും ജീവനും ഇടയിലുള്ള നൂല്‍പാലത്തിലൂടെയാണു മണിയന്‍ പിള്ള രാജു നടന്നു നീങ്ങിയത്. . കോവിഡ് വരാതിരിക്കാനായി അതീവ ജാഗ്രതയില്‍ ആയിരുന്നു മണിയന്‍പിള്ള രാജു.

Advertisment

publive-image

ഫെബ്രുവരി 26നു കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോഡിംഗില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അന്ന് അവിടെ എത്തിയ കെ.ബി ഗണേഷ് കുമാറിന് പിറ്റേദിവസം കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെയാണ് മണിയന്‍പിള്ള രാജുവിനും കോവിഡ് ബാധിച്ചത്. റെക്കോഡിംഗ് കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ മണിയന്‍പിള്ള രാജുവിന് തലവേദനയും ചുമയും തുടങ്ങി.

കോവിഡ് സ്ഥിരീകരിച്ചതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ന്യുമോണിയ പിടിപെട്ടതിനെ തുടര്‍ന്നു മറ്റൊരു ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ശബ്ദിക്കാന്‍ പോലും വയ്യാത്ത അവസ്ഥ. രോഗം മാറുന്നതോടെ ശബ്ദം തിരികെ ലഭിക്കുമെന്നും പേടിക്കാനില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞത്.

18 ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് മാര്‍ച്ച് 25ന് തിരിച്ചെത്തിയെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. മറ്റൊരു ശബ്ദമാണ് വന്നത്. ഇപ്പോള്‍ 70 ശതമാനവും ശബ്ദം ശരിയായി. വീട്ടില്‍ വിശ്രമത്തിലാണ് മണിയന്‍പിള്ള രാജു. ബര്‍മുഡ എന്ന ചിത്രത്തിലാണ് താരം ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

maniyan pillai raju
Advertisment