ചെങ്ങന്നൂരിലേയ്ക്കില്ല. അതിന് വേറെ കഴിവ് വേണം. ഞാനിങ്ങനെ അഭിനയിച്ചും നൃത്തം ചെയ്തും ജീവിച്ചോളാമെന്ന് നടി മഞ്ജു വാര്യര്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, February 12, 2018

കൊച്ചി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽസ്ഥാനാർത്ഥിയാകില്ലെന്നും രാഷ്ട്രീയക്കാരി ആകണമെങ്കില്‍ അതിനു വേറെ കഴിവ് വേണമെന്നും നടി മഞ്ജു വാര്യര്‍. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മഞ്ജുവിന്‍റെ പ്രതികരണം.

ഇലക്ഷനിൽ മത്സരിക്കുന്നെന്നൊക്കെ കേട്ടല്ലോ എന്ന് ചോദ്യത്തിനു മറുപടി ഇങ്ങനെ – ‘ഇതൊക്കെ രസല്ലേ…ഓരോ കഥകളിങ്ങനെ കേൾക്കാൻ അല്ലാതെന്തു പറയാൻ!’

സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് – അയ്യോ, ഇല്ലില്ല.ഒരു വിദൂര സാധ്യത പോലുമില്ലെന്ന് മഞ്ജു പറയുന്നു.

രാഷ്ട്രീയം മോശമല്ലല്ലോ.. എന്ന ചോദ്യത്തിന് – അതിന് വേറെത്തന്നെ കഴിവുവേണം. എനിക്കതില്ല. നമുക്കിങ്ങനെ സിനിമയിൽ അഭിനയിച്ച്, നൃത്തം ചെയ്ത്, സമാധാനത്തോടു കൂടി..എന്നായിരുന്നു മറുപടി.

ഇപ്പോ സ്ത്രീ ശക്തിയുടെ പ്രതിനിധിയായി താങ്കളെ കാണുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സ്ത്രീ ശക്തിയുടെ പ്രതിനിധിയാകണം എന്നൊന്നും വിചാരിച്ചിട്ടില്ല. അതൊക്കെ അറിയാതെ സംഭവിക്കുന്നതാ.

ഒരു പക്ഷേ നമ്മൾ പറയുന്നതിൽ കാര്യമുണ്ട് എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടാവും. അതുകൊണ്ടൊക്കെയുള്ള ഒരിഷ്ടം. അത്രയെയുള്ളു. അതിന്റെ കാരണം അന്വേഷിച്ചു പോണ്ടെന്നും പറയുന്നു.

എനിക്കിഷ്ടമുള്ള ഒരു വാചകമുണ്ട്. ‘ യു വിൽ നെവർ റിയലൈസ് ഹൗ സ്ട്രോങ്ങ് യു ആർ, അൺടിൽ ബിയിങ് സ്ട്രോങ്ങ് ഈസ് ദ ഓൺല് ഓപ്ഷൻ യു ഹാവ് ലെഫ്റ്റ്.’ അങ്ഹനെ സ്ട്രോങ്ങ് ആവേണ്ട ആവശ്യം വരുമ്പോൾ ആകുമായിരിക്കും. അല്ലാതെ ദിവസവും രാവിലെ എഴുന്നേറ്റ് ഞാൻ സ്ട്രോങ്ങ് ആണ് സ്ട്രോങ്ങ് ആണ് എന്ന പറയാറില്ലെന്നും താരം പറയുന്നു

×