Advertisment

അസുരന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ശ്രദ്ധാകേന്ദ്രം മഞ്ജുവാര്യര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന വെട്രിമാരന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.

Advertisment

publive-image

മഞ്ജുവാണ് പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'അസുരന്‍' എന്നാണ് ചിത്രത്തിന്‍റെ പേര്.പോസ്റ്ററില്‍ ശ്രദ്ധാകേന്ദ്രം മഞ്ജുവാര്യരാണ്.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.

വെട്രിമാരന്‍ ഇതുവരെ സംവിധാനം ചെയ്ത നാല് ചിത്രങ്ങളില്‍ മൂന്നിലും ധനുഷ് ആയിരുന്നു നായകന്‍. 2007ല്‍ പുറത്തുവന്ന വെട്രിമാരന്റെ ആദ്യ ചിത്രമായ പൊല്ലാത്തവനിലും 2011ല്‍ പുറത്തുവന്ന ആടുകളത്തിലും കഴിഞ്ഞ വര്‍ഷം പുറത്തുവന്ന വട ചെന്നൈയിലും ധനുഷ് തന്നെയാണ് നായകന്‍

Advertisment