Advertisment

കനത്ത മഴ ; മഞ്ജു വാര്യരും സനല്‍കുമാര്‍ ശശിധരനുമുള്‍പ്പെടെയുള്ള സംഘം ഹിമാചലിലെ ചത്രയില്‍ കുടുങ്ങി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചത്ര: കനത്ത മഴയില്‍ കുടുങ്ങി നടി മഞ്ജുവാര്യരും സംഘവും. ഹിമാചലിലെ ചത്രയിലാണ് മഞ്ജു വാര്യരും സനല്‍കുമാര്‍ ശശിധരനുമുള്‍പ്പെടെയുള്ള ആളുകളും കുടുങ്ങിയത്.

Advertisment

publive-image

സനല്‍കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാചലില്‍ എത്തിയതായിരുന്നു ഇവര്‍. സനലും മഞ്ജുവും അടക്കം സംഘത്തില്‍ 30 പേര്‍ ആണ് ഉള്ളത്.

ഹിമാലയത്തിലാണ് സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടക്കുന്നത്. എന്നാല്‍ ഹിമാചലില്‍ കനത്ത മഴ തുടരുകയാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ള നാടക കലാകാരന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അരുണാ മാത്യൂ, ഷാജി മാത്യൂ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പേമാരിയും മണ്ണിടിച്ചിലും തുടരുകയാണ്. മഴക്കെടുതികളില്‍ ഷിംലയില്‍ 18 പേര്‍ കൊല്ലപ്പെട്ടു.

ഉത്തരാഖണ്ഡില്‍ എട്ടോളം ആളുകളെ കാണ്മാനില്ല. എട്ടുപേര്‍ ഷിംലയിലും കുളു, സിര്‍മോര്‍, സോളന്‍, ചംബ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും ഉനയിലും സ്പിതിയിലും ഓരോരുത്തരും വീതവുമാണ് മരിച്ചത്.

Advertisment