Advertisment

'ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും ഒന്ന് നിങ്ങളെ പഠിപ്പിക്കും;എപ്പോഴൊക്കെ സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും മുറിവേല്‍ക്കുന്നുവോ അത് പുരോഗമന സമൂഹത്തിന്റെ പരാജയമാണ്;നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ (വീഡിയോ)

author-image
ഫിലിം ഡസ്ക്
New Update

ജസ്റ്റ് ഫോർ വിമൻ പുരസ്കാരം സ്വീകരിച്ചു കൊണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ ചെന്നൈയിൽ നടത്തിയ പ്രസംഗം ഏവരുടെയും ശ്രദ്ധ ആകര്ഷിക്കുന്നതായിരുന്നു.ഇംഗ്ളീഷിലും തുടർന്ന് തമിഴിലുമായിരുന്നു മഞ്ജുവിന്റെ ആകർഷകമായ ഭാഷണം. സദസ്സ് ശ്രദ്ധയോടെയാണ് മഞ്ജുവിനെ കേട്ടത്.Image result for manju warrier just for women award

Advertisment

മഞ്ജുവിന്റെ വാക്കുകൾ

പുരസ്‌കാരങ്ങള്‍ എന്നും പ്രചോദനമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഓരോ പുരസ്‌കാരങ്ങളും പ്രചോദനത്തെക്കാള്‍ മുകളിലാണ്. ആ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. ആരോ പറഞ്ഞിട്ടുണ്ട് ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും ഒന്ന് നിങ്ങളെ പഠിപ്പിക്കും.

Image result for manju warrier just for women awardഈ സായാഹ്നത്തില്‍ സ്ത്രീകള്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഒരുപാട് സന്തോഷമേയുള്ള കാര്യങ്ങളാണ്. എന്നാല്‍ സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ചാണ് ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും.Image result for manju warrier just for women awardഎപ്പോഴൊക്കെ സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും മുറിവേല്‍ക്കുന്നുവോ അത് നമ്മള്‍ ജീവിക്കുന്ന പുരോഗമന സമൂഹത്തിന്റെ പരാജയമാണ്. രാജ്യത്തെ വേദനിക്കുന്ന സ്ത്രീകള്‍ക്കായി ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു.Image result for manju warrier just for women awardഎല്ലായ്‌പ്പോഴും അവര്‍ക്കൊപ്പമായിരിക്കും എന്റെ നിലാപാടുകളെന്ന് ഞാന്‍ വാക്കു നല്‍കുന്നു. അതോടൊപ്പം ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ അതിജീവിച്ച എന്റെ നാടിന്റെ അണയാത്ത ഊര്‍ജ്ജത്തിനും ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു.

?t=290

Advertisment