Advertisment

നിങ്ങള്‍ തയ്യാറാണോ എങ്കില്‍ മഞ്ജു വാര്യരുടെ സിനിമയിൽ അഭിനയിക്കാൻ അവസരം...

author-image
ഫിലിം ഡസ്ക്
New Update

മഞ്ജു വാര്യരെ നായികയാക്കി സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം സിനിമയിൽ അഭിനയിക്കാൻ അവസരം.

Advertisment

publive-image

മഞ്ജു വാര്യര്‍ ആണ് സമൂഹമാധ്യമങ്ങളിലൂടെ കാസ്റ്റിങ് കോള്‍ പങ്കുവെച്ചത്. നടന്‍ സുധീഷിനോട് സാമ്യമുള്ള കൗമാരക്കാരെയാണ് ചിത്രത്തിലേക്ക് തേടുന്നത്. കൂടാതെ 16നും 22 നും വയസിനിടയില്‍ പ്രായമുള്ള പെണ്‍കുട്ടിയ്ക്കും സിനിമയില്‍ അവസരമുണ്ട്.

പരമ്പരാഗത വേഷവും മോഡേണ്‍ വേഷവും ഒരു പോലെ ഇണങ്ങുന്ന ആളായിരിക്കണം പെണ്‍കുട്ടി. സുധീറിനോട് സാമ്യമുള്ള 15- 17 വയസുള്ള ആണ്‍കുട്ടിയെയാണ് തേടുന്നത്.

രണ്ട് ഫോട്ടോകളും സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും മുന്‍പ് വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് അപേക്ഷിക്കേണ്ടത്. 9605772524 എന്ന നമ്പറിലേക്ക് ഡിസംബര്‍ 15നുള്ളില്‍ വാട്‌സ്ആപ്പ് ചെയ്യണം.

ബിജുമേനോനും മഞ്ജു വാര്യരുമാണ് ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’.

മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.

manjuwarrier
Advertisment