ഞങ്ങൾ കരുനാഗപ്പള്ളിയിൽ പ്രകടനം കഴിഞ്ഞ് വീട്ടിൽ എത്തിയ എനിക്ക് പ്രവർത്തകന്റെ ഒരു ഫോൺ ‘മഞ്ജുകുട്ടാ  ഇത് പോലെ ഒരു നേതാവിനെ നമുക്ക് കൊല്ലത്ത് കിട്ടിയിരുന്നു എങ്കിൽ നമ്മൾ അജീവാനന്ത തോൽവി കൊല്ലത്തുക്കാർ എന്നും ഇങ്ങനെ ഏറ്റുവാങ്ങില്ലായിരുന്നു എന്ന്’; മുണ്ട് മടക്കിക്കുത്തി ഇങ്ങനെ നിക്കാൻ ഞങ്ങൾക്ക് ഒര് നേതാവ് കൊല്ലത്ത് ഉണ്ടായിരുന്നു എങ്കിൽ ? വൈറലായി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, January 18, 2021

കൊല്ലം: ഷിബു ബേബി ജോണിനെ പോലെ ഒരു നേതാവ് കൊല്ലത്ത് കോണ്‍ഗ്രസിനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി. മഞ്ജുകുട്ടന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് കോൺഗ്രസ് പ്രവർത്തകർ തന്നെ വലിയ പിന്തുണയാണ് നൽകുന്നത്.

‘കാല് വരാലും കുതികാൽ വെട്ടും കണ്ട് മടുത്തു. സ്വന്തം മണ്ഡലത്തിൽ തോൽക്കുമ്പോൾ ഒന്ന് കൊടി പൊക്കി വിജയം ആഘോഷിക്കാൻ ചവറയിലേക്ക് പോകുന്ന കോൺഗ്രസ്‌ പ്രവർത്തകരെ കണ്ടിട്ടുണ്ട് എന്ന് മാറും ഞങ്ങളുടെ ഈ ശാപം എന്ന് ഞങ്ങൾ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ചവറയിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ അഭിമാനത്തോടെ ഉള്ള സംസാരം കേൾക്കുമ്പോൾ ഞങ്ങളും ഓർക്കും ഞങ്ങൾക്കും ഉണ്ടായിരുന്നുവേങ്കിൽ ‘ഇങ്ങനെ മുണ്ട് മടക്കി കുത്തി കൂടെ നിൽക്കാൻ ഒരു നേതാവ്.’ മഞ്ജുകുട്ടൻ കുറിച്ചു.

കുറിപ്പ് വായിക്കാം:

മുണ്ട് മടക്കിക്കുത്തി ഇങ്ങനെ നിക്കാൻ ഞങ്ങൾക്ക് ഒര് നേതാവ് കൊല്ലത്ത് ഉണ്ടായിരുന്നു എങ്കിൽ,?

ഇന്ന് കൊല്ലം ചവറയിൽ ഗണേഷ് കുമാറിനെ തടഞ്ഞ വിഷയത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി, നൂറോളം വരുന്ന DYFI പ്രവർത്തകർ സ്റ്റേഷൻ വളയുകയും പോലിസ് നോക്കി നിൽക്കെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദ്ധിക്കുകയും ചെയ്തു, ഇതറിഞ്ഞു പെട്ടന്ന് തന്നെ മൂന്നുറോളം പാർട്ടി പ്രവർത്തകരുമായി “ഷിബു ബേബി ജോൺ” സംഭവ സ്ഥലത്ത് എത്തുകയും DYFI പ്രവർത്തകരെ അടിച്ചൊടിക്കുകയും ചെയ്തു, മുണ്ടും മടക്കി കുത്തി പോലീസിനോട് ഒരു മാസ് ഡയലോഗും “നടപടി എടുത്തില്ലങ്കിൽ എനിക്കറിയാം കൈകാര്യം ചെയ്യാൻ അത് എന്നെ കൊണ്ട് ചെയ്യിക്കരുത്, ”

ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, സ്ഥലം എംപി പ്രേമചന്ദ്രൻ, പി.ജർമിയാസ്, യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് അരുൺ രാജ് എന്നിവരും സംഭവം അറിഞ്ഞു ഓടിയെത്തി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ കരുനാഗപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റി, സംഘർഷം ഒഴിവാക്കി.

അതിൽ പ്രതിഷേധിച്ചു ഞങ്ങൾ കരുനാഗപ്പള്ളിയിൽ പ്രകടനം കഴിഞ്ഞ് വീട്ടിൽ എത്തിയ എനിക്ക് പ്രവർത്തകന്റെ ഒരു ഫോൺ “മഞ്ജുകുട്ടാ ഇത് പോലെ ഒര് നേതാവിനെ നമുക്ക് കൊല്ലത്ത് കിട്ടിയിരുന്നു എങ്കിൽ നമ്മൾ അജീവാനന്ത തോൽവി കൊല്ലത്തുക്കാർ എന്നും ഇങ്ങനെ ഏറ്റുവാങ്ങില്ലായിരുന്നു എന്ന് “, ഞങ്ങൾ പാർട്ടി പ്രവർത്തകരുടെ മനസിന്റെ എന്നും നീറുന്ന വിഷമമാണ് ഞങ്ങൾ പങ്ക് വെച്ചത്, കാല് വരാലും കുതികാൽ വെട്ടും കണ്ട് മടുത്തു.

സ്വന്തം മണ്ഡലത്തിൽ തോൽക്കുമ്പോൾ ഒന്ന് കൊടി പൊക്കി വിജയം ആഘോഷിക്കാൻ ചവറയിലേക്ക് പോകുന്ന കോൺഗ്രസ്‌ പ്രവർത്തകരെ കണ്ടിട്ടുണ്ട് എന്ന് മാറും ഞങ്ങളുടെ ഈ ശാപം എന്ന് ഞങ്ങൾ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ചവറയിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ അഭിമാനത്തോടെ ഉള്ള സംസാരം കേൾക്കുമ്പോൾ ഞങ്ങളും ഓർക്കും ഞങ്ങൾക്കും ഉണ്ടായിരുന്നുവേങ്കിൽ “ഇങ്ങനെ മുണ്ട് മടക്കി കുത്തി കൂടെ നിൽക്കാൻ ഒര് നേതാവ്

×