Advertisment

കവിത "മേടുകളുടയ്ക്കുമ്പോൾ" മഞ്ജുള ശിവദാസ്‌ .

author-image
admin
Updated On
New Update

publive-image

Advertisment

കവിത "മേടുകളുടയ്ക്കുമ്പോൾ" മഞ്ജുള ശിവദാസ്‌ .

publive-image

പ്രപഞ്ചനാഥൻ നൽകിയ ദാനം-

കുന്നുകൾ മാമലകൾ.

പ്രകൃതിക്കഴകായാരോഗ്യ-

വുമായ് വർത്തിച്ചീടുന്നോർ.

പച്ചപ്പട്ടുടയാടയുടുത്തവ-

യൊരുങ്ങി നിൽക്കും പോൽ.

അസുലഭ കാഴ്ചകളൊരുക്കി-

മേടുകൾ സമൃദ്ധിയോതുംപോൽ.

സസ്യലതാദികൾ പക്ഷിമൃഗാദി-

കളൊത്തു വസിച്ചീടും.

പ്രകൃതീശ്വരിയുടെ മാറിൽ-

സോമജമൂറും സ്രോതസ്സ്‌.

അസ്തമയത്തിൽ അർക്കനു-

റങ്ങാൻ പോകും നേരത്ത്-

ചുവന്നു തുടുത്താ മാനം-

കാട്ടിത്തന്നവയിവയെന്നും.

കരയെ പുൽകാനാഞ്ഞടുക്കും-

കടലിൻ തിരകളെയും,

വൃക്ഷത്തലകൾ കണ്ണാടി നോക്കും-

തെളിഞ്ഞ കായലിനേം,

മുതുകിലിരുത്തി കാട്ടിത്തന്ന-

വരീ മുത്തച്ഛൻമാർ.

സ്വാർത്ഥത കൈമുതലായ-

മനുഷ്യർ ജനനിയെ വിൽക്കുന്നോർ.

ഒറ്റക്കയ്യൻ രാക്ഷസയന്ത്ര-

ക്കൂട്ടു പിടിച്ചെത്തി,

പച്ചപ്പട്ടുടയാടകളൂരി-

യെറിഞ്ഞൂ നിഷ്കരുണം.

കൂർത്തനഖങ്ങൾക്കൊണ്ടു-

പിളർന്നൂ കുന്നുകളോരോന്നായ്.

വിളയും വയലു നികത്തി-

യെടുത്താ ചെമ്മൺ ചോരയാൽ.

ആശ്രിതരായവയഭയാർത്ഥികളാ-

യനാഥരായ്ത്തീർന്നു.

അഭയംതേടിപ്പായുകയാണവ-

ദിക്കുകളറിയാതെ.

Advertisment