Advertisment

ബിഗ് ബോസിലെ താരങ്ങള്‍ക്ക് ഫോണിന്‍റെ ഉപയോഗം പാടില്ല...പിന്നെ എങ്ങനെ മഞ്ജു ഫേസ്ബുക്കില്‍ സജീവമായി ....ആരാധകരുടെ സംശയത്തിനുള്ള ഉത്തരം ഇങ്ങനെ

author-image
ഫിലിം ഡസ്ക്
New Update

പ്രേക്ഷകര്‍ക്കിടയില്‍ അഭിനയ മികവുകൊണ്ട് തന്‍റേതായ ഇടം കണ്ടെത്തിയ താരമാണ് മഞ്ജു പത്രോസ്. മലയാളത്തിലെ പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ്ബോസില്‍ മത്സരത്തിവനെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

Advertisment

publive-image

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറ് ദിവസം ഒരുവീട്ടില്‍ കഴിയുന്നതാണ് ബിഗ്ബോസ് ഷോ. എന്നാല്‍,​ ഈ ഷോയിലെത്തിയ മഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

ബിഗ് ബോസിലെ താരങ്ങള്‍ക്ക് ഫോണിന്‍റെ ഉപയോഗം പാടില്ലെന്ന് പറഞ്ഞിട്ടും താരത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ എങ്ങിനെ അപ്‌ഡേഷന്‍ നടക്കുന്നു എന്നായിരുന്നു ആരാധകരുടെ ചോദ്യം. കഴിഞ്ഞ ദിവസം താരം ബിഗ് ബോസില്‍ ചെയ്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചെഴുതിയ ആരാധികയുടെ കുറിപ്പാണ് പേജില്‍ പങ്കുവച്ചത്. പോസ്റ്റിന് താഴെ തന്നെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെത്തി.

പേജ് നോക്കാന്‍ മഞ്ജു തന്നെ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും മഞ്ജുവിനെ പിന്തുണയ്ക്കണമെന്നുമായിരുന്നു കമന്‍റ്.

manjupathrose social media
Advertisment