Advertisment

ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോഗ്രാം വനിത വിഭാഗത്തിലെ ഫൈനലില്‍ ഇന്ത്യയുടെ മഞ്ജു റാണി പ്രവേശിച്ചു. സെമിഫൈനലില്‍ തായ് ലന്‍ഡിന്‍റെ ചുതാമറ്റ് റാക്സാറ്റിനെ ഇടിച്ച്‌ വീഴ്ത്തിയാണ് മഞ്ജു കലാശപ്പോരിലേക്ക് കടന്നത്.

Advertisment

publive-image

4-1 എന്ന സ്കോറിലായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം. മഞ്ജുവിന്‍റെ ആദ്യ ലോക ചാമ്ബ്യന്‍ഷിപ്പ് പോരാട്ടമാണിത്.

രാവിലെ നടന്ന 51 കി​ലോ​ഗ്രാം വി​ഭാ​ഗം സെമി മത്സരത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം മേരി കോം വെങ്കല മെഡല്‍ നേടിയിരുന്നു. സെമിയില്‍ പരാജയം ഏറ്റു വാങ്ങിയിട്ടും വേള്‍ഡ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മെ​ഡ​ലു​ക​ള്‍ നേ​ടി​യ താ​ര​മെ​ന്ന ഖ്യാ​തി​യാ​ണു മേ​രി സ്വന്തമാ​ക്കി​യ​ത്.

Advertisment