Advertisment

ഒരു പാട് വര്‍ഷങ്ങളായുള്ള എന്‍റെ ആഗ്രഹമായിരുന്നു ഇത് ...ഒടുവില്‍ അത് സാധിച്ചുവെന്ന് മഞ്ജുവാര്യര്‍

author-image
ഫിലിം ഡസ്ക്
New Update

ഒരു പാട് വര്‍ഷങ്ങളായുള്ള എന്‍റെ ആഗ്രഹമായിരുന്നു മമ്മൂക്കയുമൊത്തുള്ള അഭിനയം. തുടക്കകാലത്തും ഞാനാഗ്രഹിച്ചത് ഇത് തന്നെയാണ്. എന്നാല്‍ രണ്ടാം വരവിലാണ് യാഥാര്‍ത്ഥ്യമായതെന്ന് മാത്രം. മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ മുമ്പ് കഴിയാതിരുന്നതിന് പല കാരണങ്ങളുണ്ടാകാം.

Advertisment

publive-image

പല പ്രൊജക്ടുകളും ഇപ്പോള്‍ സംഭവിക്കുമെന്ന് തോന്നുകയും അവസാന നിമിഷം മാറി പോകുകയും ചെയ്യാറുണ്ട്. ഇപ്പോഴാണ് എല്ലാം ഒത്തുവന്നത്. അതില്‍ എനിക്ക് വലിയ സ്‌ന്തോഷമുണ്ട്. മഞ്ജു പറഞ്ഞു.മമ്മൂട്ടിയും മഞ്ജുവാര്യറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ് താരത്തിന്‍റെ പ്രതികരണം.

ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. സംവിധായകന്‍റേതാണ് കഥ. നിഖില വിമല്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 2020 ല്‍ ചിത്രം റിലീസ് ചെയ്യും.

manjuwarrier
Advertisment