Advertisment

മഞ്ജു വാര്യരും ധനുഷും ഒന്നിക്കുന്ന അസുരന്‍ നാളെ തീയറ്ററുകളില്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മഞ്ജു വാര്യരും ധനുഷും ഒന്നിക്കുന്ന അസുരന്‍ നാളെ തീയറ്ററുകളില്‍ എത്തുകയാണ്. വടചെന്നൈ എന്ന ചിത്രത്തിനു ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

publive-image

മഞ്ജു വാര്യര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ട ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കല്യാണ വേഷത്തില്‍ നില്‍ക്കുന്ന ധനുഷും മഞ്ജു വാര്യറുമാണ് പുതിയ സ്റ്റില്ലില്‍ ഉള്ളത്. മഞ്ജു പച്ചൈയമ്മാള്‍ എന്ന കഥാപാത്രമായും ധനുഷ്, ശിവസാമി, അറിവന്ദന്‍ എന്നീ ഇരട്ട വേഷങ്ങളിലുമാണ് എത്തുന്നത്.

Advertisment