Advertisment

അസുരനിലെ മഞ്ജു വാര്യരുടെ അഭിനയത്തെ പ്രശംസിച്ച് കമല്‍ഹാസൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

മഞ്ജു വാര്യര്‍ ആദ്യമായി തമിഴകത്ത് എത്തിയ ചിത്രമാണ് അസുരൻ. വെട്രിമാരനായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിലെ അഭിനയം കണ്ട് ഇപ്പോഴിതാ മഞ്ജു വാര്യരെ അഭിനന്ദിച്ച് കമല്‍ഹാസൻ രംഗത്ത് എത്തിയിരിക്കുകയാണ്.

Advertisment

publive-image

ചിത്രം കണ്ട് കമല്‍ഹാസൻ അഭിനന്ദിച്ച കാര്യം മഞ്ജു വാര്യര്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. മഞ്ജു വാര്യര്‍ ആദ്യമായി തമിഴകത്ത് എത്തിയ ചിത്രമാണ് അസുരൻ. പച്ചൈമ്മാള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു മഞ്ജു വാര്യര്‍ ചിത്രത്തില്‍ അഭിനയിച്ചത്.

ധനുഷ് ആയിരുന്നു ചിത്രത്തിലെ നായകൻ. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പച്ചൈയമ്മാള്‍ എന്ന കഥാപാത്രം കരുത്തുറ്റതാണ് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

Advertisment