Advertisment

പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

author-image
ഫിലിം ഡസ്ക്
New Update

വെള്ളിത്തിരയ്ക്ക് അപ്പുറവും ചില സിനിമ താരങ്ങൾ അവരുടെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. അത്തരത്തിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജു വാര്യരും സംയുക്ത വർമ്മയും. ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിന് മഞ്ജു വാര്യർ നേർന്ന പിറന്നാൾ ആശംസകളുടെ ചിത്രങ്ങളാണ് ഏറെ കൗതുകം ജനിപ്പിക്കുന്നത്.

Advertisment

publive-image

‘ഏറ്റവും ഫണ്ണിയായ, ക്ലാസിയായ, സ്നേഹമുള്ള, സുന്ദരിയായ, ആത്മാർത്ഥ സുഹൃത്തിന് പിറന്നാൾ ആശംസ’ എന്നാണ് മഞ്ജു കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഫേസ്ആപ്പ് ചിത്രവും പങ്കുവെച്ചുകൊണ്ടാണ് മഞ്ജു പിറന്നാൾ മംഗളങ്ങൾ നേർന്നത്.

അതേസമയം വിവാഹശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിൽക്കുന്ന സംയുക്ത വർമ്മ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. 1999- ൽ പുറത്തിറങ്ങിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ സിനിമാലോകത്തേക്ക് എത്തിയത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഈ ചിത്രത്തിലൂടെ സംയുക്ത സ്വന്തമാക്കിയിരുന്നു.

manjuwarrier friend
Advertisment