Advertisment

മൻമോഹൻ സിംഗും സോണിയാ ഗാന്ധിയും സിനിമയിൽ ; ദ ആക്സിഡന്റ് പ്രൈം മിനിസ്റ്റര്‍

author-image
ഫിലിം ഡസ്ക്
New Update

Advertisment

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ദ ആക്സിഡന്റ് പ്രൈം മിനിസ്റ്റര്‍. ചിത്രത്തില്‍ മൻമോഹൻ സിംഗിനെ അവതരിപ്പിക്കുന്നത് അനുപം ഖേര്‍ ആയിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയും അനുപം ഖേര്‍ പുറത്തുവിട്ടു.

Image result for behind the scene anupam kher

ഇതുവരെ അവതരിപ്പിച്ചതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമാണ് മൻമോഹൻ സിംഗിന്റേത് എന്ന് അനുപം ഖേര്‍ പറയുന്നു. മൻമോഹൻ സിംഗിന്റെ പെരുമാറ്റത്തിലെ വ്യത്യാസം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. സ്വയം അങ്ങനെ വ്യക്തമാക്കുന്ന ആളല്ല. ഒരിക്കലും തന്നിലേക്ക് ശ്രദ്ധ വരുത്താൻ ശ്രമിക്കാറില്ല. സന്തോഷത്തിലാണെങ്കിലും അസ്വസ്ഥനാണെങ്കിലും ഒരേ നടത്തം, ഒരേ ഭാവം. എന്താണ് മനസ്സിലെന്ന് പിടികിട്ടില്ല. അത് കണ്ടുപിടിക്കുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളി- അനുപം ഖേര്‍ പറയുന്നു.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ.  വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മൻമോഹൻ സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ട് ആണ്.

Advertisment